മലയാളത്തിലെ യുവ സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാവുന്നു
ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം രാഹുൽ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു
 
                                    എറണാകുളം: മലയാളത്തിലെ യുവ സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാവുന്നു. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം രാഹുൽ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു. ചടങ്ങിന്റെ ചിത്രങ്ങളും രാഹുൽ പങ്കുവച്ചിട്ടുണ്ട്.10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഡെബിയും രാഹുലും ഒന്നിക്കുന്നത്. എറണാകുളത്തെ ഫ്ലോറ എയർപോർട്ട് ഹോട്ടൽ ആൻഡ‍് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന വിവാഹനിശ്ചയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ജൂൺ 12നാണ് വിവാഹം.നടി രമ്യ നമ്പീശന്റെ സഹോദരൻകൂടിയാണ് രാഹുൽ. 2013ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്രസംഗീതമേഖലയിലേക്കു ചുവടു വയ്ക്കുന്നത്. പിന്നീട് 'ജോ ആൻഡ് ദ് ബോയ്', 'സെയ്ഫ്', 'മേപ്പടിയാൻ', 'ഹോം' എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഈണമൊരുക്കി.ജയസൂര്യ നായകനാവുന്ന കത്തനാർ ആണ് രാഹുലിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            