വയനാട് ദുരന്തം : സൂചിപ്പാറയിൽ നിന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി
മേപ്പാടി : വയനാട് ഉരുൾപൊട്ടലിൽ കാണാതായ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.രക്ഷൗദാത്യ സംഘവും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിൽ സൂചിപ്പാറ - കാന്തൻപാറ ഭാഗത്തുനിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും.
ദുരന്തം നടന്ന് പതിനൊന്നാം ദിവസത്തിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇതോടെ ആകെ മരണം 408 ആയി. ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. ഇതിൽ ഏറ്റവും പ്രയാസകരമായ മേഖലയാണ് സൂചിപ്പാറ - കാന്തൻപാറ.