ഇന്നു മുതൽ വോട്ടർപട്ടികയിൽ പേരുചേർക്കാം
തിരുവനന്തപുരം :ഇന്നു മുതൽ വോട്ടർപട്ടികയിൽ പേരുചേർക്കാം നിയമസഭാ തെരഞ്ഞെടുപ്പിന് പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേരു ചേർക്കാൻ അപേക്ഷിക്കാം. പുതിയതായി പേരു ചേർക്കുന്നവർക്ക് ഏപ്രിലിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാകും.
2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്കും എസ്ഐആർ സമയത്ത് വോട്ടുചേർക്കാൻ കഴിയാത്തവർക്കും 2026 ജനുവരി ഒന്നിനുശേഷം 18 വയസ് തികയുന്നവർക്കും voters.eci.gov.in വഴിയോ ecinte എന്ന മൊബൈൽ ആപ്പുവഴിയോ ബിഎൽഒ വഴിയോ പേരുചേർക്കാൻ അപേക്ഷിക്കാം.
ഫോറം 6 ലാണ് പേരുചേർക്കാൻ അപേക്ഷിക്കേണ്ടത്. പ്രവാസികൾ 6 എയിലും.


