തിരുവനന്തപുരത്ത് വയോധിക കിണറ്റില്‍ മരിച്ചനിലയില്‍
ചിറ്റിയൂര്‍ക്കോട് മേപ്പൂക്കട പിള്ളവിളാകത്ത് തോമസിന്റെ ഭാര്യ ശാന്തയാണ് മരിച്ചത്.
തിരുവനന്തപുരം: മലയിന്‍കീഴില്‍ വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറ്റിയൂര്‍ക്കോട് മേപ്പൂക്കട പിള്ളവിളാകത്ത് തോമസിന്റെ ഭാര്യ ശാന്തയാണ് മരിച്ചത്. മക്കളില്ലാത്ത ശാന്ത സഹോദരി വസന്തകുമാരിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്.ബുധനാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ മലയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാടകവീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.