മുണ്ടക്കൈയിലേക്കു താത്കാലിക പാലം വ്യാഴാഴ്ച പൂർണ നിലയിലെത്തും
The temporary bridge to Mundakai will be completed on Thursday
വയനാട് : ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്ക് ചൂരൽ മലയിൽ നിന്നും താൽക്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി ഇന്നലെ വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് എത്തിയത്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ 17 ട്രക്കുകളിലായി ഇവ ചൂരൽമലയിലെത്തിച്ചു . ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വിമാനത്തിൽ നിന്നും ഇറക്കിയ പാലം നിർമാണ സാമഗ്രികൾ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരൽമലയിലെ ദുരന്ത മേഖലയിൽ എത്തിച്ചിരുന്നു. പാലം നിർമാണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച പാലം പൂർണ നിലയിൽ എത്തിക്കാനാകും എന്നാണ് വ്യോമസേനാ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു