സൈന്യം ഇന്നലെ രക്ഷപെടുത്തിയത് 179 ജീവനുകൾ
Army saved 179 lives yesterday
വയനാട് :ഇന്നലെ സൈന്യം രക്ഷപെടുത്തിയത് 179 പേരെ ,ഇവർ റിസോർട്ടുകളിലും വീടുകളിലും മറ്റിടങ്ങളിലും കുടുങ്ങിപ്പോയവരാണ് .നാലു മൃതദേഹങ്ങളും തിരച്ചിൽ സംഘം കണ്ടെത്തി =ദുർഘടമായ ഉരുൾപൊട്ടൽ മേഖലയിൽനിന്നുമുള്ള രക്ഷപ്പെടുത്താൻ ശ്രമകരമായിരുന്നു .ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്ക് ചൂരൽ മലയിൽ നിന്നും 190 അടി നീളമുള്ള ബെയ്‌ലി പാലം വ്യോമസേന രാത്രിയിലും കര്മനിരതരായി നിർമ്മിക്കുകയാണ് .ഇന്ന് ഉച്ചയോടെ പാലം പൂർത്തിയാകുമെന്ന് സൈന്യം അറിയിച്ചു .മെഡിക്കൽ ടീമുകൾക്കും എഞ്ചിനീയറിംഗ് ടാഡ്‌ക് ഫോഴ്‌സിനും ഒപ്പം ആറ് റിലീഫ് കോളങ്ങൾ ലൊക്കേഷനിൽ ഫലപ്രദമാണ്. ഇന്നലെ ഏഴു മണിക്ക് തിരച്ചിൽ അവസാനിപ്പിച്ചു, പാലം വിക്ഷേപിക്കുന്ന ജോലികൾ രാത്രി മുഴുവൻ തുടരുകയാണ് . ഇന്നലെ നടന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതലമീറ്റിങ്ങിൽ ഇന്ന് മുണ്ടക്കൈ ,ചൂരൽമല ,അട്ടമല എന്നിവിടങ്ങളിൽ ഡോഗ് സ്‌ക്വാഡുകൾ പരിശോധന നടത്തുന്നതിന് തീരുമാനിച്ചു . .മണ്ണിനടിയിൽ ഇനിയും കാണാത്ത മനുഷ്യജീവനുകൾ ഉണ്ടങ്കിൽ കണ്ടത്താനുള്ള യഞ്ജത്തിന് തിരയൽ പ്രവർത്തനങ്ങൾക്ക് രാവിലെ ആറുമുതൽ സൈന്യം തുടക്കം കുറിക്കും. തിരച്ചിൽ നടത്താൻ ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സജ്ജമാണ് . ഓരോ ഡോഗ് സ്ക്വാഡ് വീതവും ഈ ടീമുകൾക്കായി ഘടിപ്പിക്കും. ജെസിബികൾ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള തിരച്ചിൽ പ്രവർത്തനങ്ങൾക്കായി അരുവിയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്. ദുർഘടമായ അവസ്ഥയിലും കാലാവസ്ഥയിലും 179 പേരെ സുരക്ഷിതമായി ഒഴിപ്പിക്കാനായതായി സൈനിക വക്താവ് അറിയിച്ചു . എയർഫോഴ്സിന്റെ ദൗത്യത്തെ കുറിച്ച് വിങ് കമാൻഡർ രാഹുലിന്റെ വാക്കുകളിലേക്ക് :- .എയർഫോഴ്സിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറിന്റെ പൈലറ്റ് ആണ് വിങ് കമാൻഡർ രാഹുൽ .