വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം നാള്‍ : ഇതുവരെ പൊലിഞ്ഞത് 270 ജീവനുകള്‍
വയനാട്ടിലെ ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസമാണിന്ന്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ റെഡ് അലേര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട് : വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 270 ആയി. 1592 പേരെ രക്ഷപ്പെടുത്തി. 8304 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസമാണിന്ന്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ റെഡ് അലേര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
പരിക്കേറ്റ 90 പേര്‍ വയനാട്ടിലെ വിവിധ ആശുപത്രികളിലുണ്ട്. ബുധനാഴ്ച മാത്രം 74 മൃതദേഹം പുറത്തെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. തിങ്കള്‍ അര്‍ധരാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന് ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയില്‍ ബുധനാഴ്ച പകല്‍ മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ എത്തിച്ചാണ് തിരച്ചില്‍.