കെഎസ്ആർടിസി മുൻ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ഹൈക്കോടതി
മുൻപ് നടന്ന സിറ്റിംഗിലും പെൻഷൻ എത്രയും വേഗം വിതരണംചെയ്യണമെന്ന് കോടതി നിർദേശിച്ചിരുന്നു.
 
                                    കൊച്ചി: കെഎസ്ആർടിസി മുൻ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ഹൈക്കോടതി. അതേസമയം ഓഗസ്റ്റ് മാസത്തിലെ പെൻഷൻ ഇപ്പോൾ വിതരണം ചെയ്ത് തുടങ്ങിയതായി സർക്കാർ കോടതിയെ അറിയിച്ചു.കാട്ടാക്കടയിൽ കെഎസ്ആർടിസി മുൻ ജീവനക്കാരൻ ആത്മഹത്യചെയ്തത് കോടതിയുടെ പരിഗണനയിൽ നേരത്തെ വന്നിരുന്നു. മുൻപ് നടന്ന സിറ്റിംഗിലും പെൻഷൻ എത്രയും വേഗം വിതരണംചെയ്യണമെന്ന് കോടതി നിർദേശിച്ചിരുന്നു.നാല് കെഎസ്ആർടിസി മുൻ ജീവനക്കാർ ആത്മഹത്യചെയ്ത സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുന്നില്ലേ എന്ന് കോടതി നേരത്ത ചോദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോടതി ഇപ്പോൾ സർക്കാരിന് കർശന നിർദേശം നൽകിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            