വിപ്ലവ ഇതിഹാസം സഖാവ് ഇ എം എസിന് ഇന്ന് 115-ാം ജന്മദിനം
1909 ജൂൺ 13 ന് മലപ്പുരം ജില്ലയിൽ പെരിന്തൽമണ്ണക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം മനയിൽ ജനനം.
തിരുവനന്തപുരം : ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് .1909 ജൂൺ 13 ന് മലപ്പുരം ജില്ലയിൽ പെരിന്തൽമണ്ണക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം മനയിൽ ജനനം.ഇന്ത്യൻ മാർക്സിസ്റ്റ് കമ്മ്യൂണ്‌സ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിന്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു.പതിറ്റാണ്ടോളം നീണ്ട തൻറെ പൊതുജീവിതത്തിലും വിപ്ലവ പ്രവർത്തനങ്ങളിലും ഇഎംഎസ് നമ്പൂതിരിപ്പാട് രാജ്യത്തിൻറെ പുരോഗമന, തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ ജാതിക്കെതിരായ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിൽ സജീവമായി.വോട്ടെടുപ്പിലൂടെ അധികാരത്തിൽ വന്ന ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നായകനെന്ന നിലയിൽ ഒതുങ്ങിനിൽക്കുന്നതല്ല ഇ.എം.എസിന്റെ ജീവിതം.എഴുത്തിലും നിലപാടുകളിലും പുതിയ സ്വാധീനം വരുത്തി. സവിശേഷമായ വ്യക്തിമുദ്ര പതിപ്പിക്കുമ്പോഴും ഇ.എം.എസ് സ്വയം തൊഴിലാളി വർഗത്തിന്റെ ദത്തുപുത്രൻ എന്ന വൈകാരിക തലത്തിൽ ബോധപൂർവ്വം ഒതുങ്ങിനിൽക്കുകയാണ് ചെയ്‌തത്. ശൂന്യമായ കാൻവാസിൽ ഭാവികേരളത്തെ വരച്ച ഇഎംഎസ് കേരളം ലോകത്തിന് സമ്മാനിച്ച മഹാനായ പ്രതിഭ.