സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് വർധിച്ചത്.
 
                                    കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,680 രൂപയിലും ഗ്രാമിന് 6,710 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ചൊവ്വാഴ്ച സ്വർണവില പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            