സ്വർണവില കുറഞ്ഞു
ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞു. ഇതോടെ പവന് 54,080 രൂപയിലും ഗ്രാമിന് 6,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,630 രൂപയായി.വ്യാഴാഴ്ച സ്വർണവില ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. വീണ്ടും റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച ശേഷമാണ് ഇന്ന് സ്വർണവില താഴേക്കുപോയത്.