കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ(19) ആണ് മരിച്ചത്.
കാസര്‍ഗോഡ്: തൃക്കരിപ്പൂരില്‍ ഇ.കെ.നായനാര്‍ പോളിടെക്നിക്കിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ(19) ആണ് മരിച്ചത്.
മറ്റൊരു വിദ്യാര്‍ഥിയുടെ ഹാള്‍ ടിക്കറ്റ് അഭിജിത്തിന്റെ കൈയിലായിരുന്നു. ഇത് വാങ്ങാന്‍ രാവിലെ എത്തിയപ്പോൾ വാതില്‍ പൂട്ടികിടക്കുന്നതായി കണ്ടു.ഇതോടെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി നില്ക്കുന്നതായി കണ്ടത്. പിന്നീട് വാതില്‍ പൊളിച്ച് അകത്തെത്തിയെങ്കിലും അഭിജിത്ത് മരിച്ചിരുന്നു.