പ്ലസ് വൺ പ്രവേശനത്തിന് ആദ്യദിവസം സംസ്ഥാനത്തെമ്പാടുമായി അപേക്ഷിച്ചത് 92,561 വിദ്യാർഥികൾ
നാലേ മുക്കാൽവരെയുള്ള കണക്കനുസരിച്ച് 1.15 ലക്ഷം പേർ ലോഗിൻ ഐഡി ഉണ്ടാക്കി.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ആദ്യദിവസം സംസ്ഥാനത്തെമ്പാടുമായി അപേക്ഷിച്ചത് 92,561 വിദ്യാർഥികൾ. വ്യാഴാഴ്ച നാലിനാണ് പ്രവേശനത്തിനുള്ള ഏകജാലകം തുറന്നത്. നാലേ മുക്കാൽവരെയുള്ള കണക്കനുസരിച്ച് 1.15 ലക്ഷം പേർ ലോഗിൻ ഐഡി ഉണ്ടാക്കി.മലപ്പുറത്തുനിന്നാണ് ആദ്യദിവസം കൂടുതൽ അപേക്ഷകർ-16037 പേർ. പാലക്കാട്-12272, എറണാകുളം-9861, തിരുവനന്തപുരം- 9665, കോഴിക്കോട് - 9248, കൊല്ലം - 8826, ആലപ്പുഴ-8596, തൃശ്ശൂർ - 8796, കണ്ണൂർ- 8050, കോട്ടയം-7329, കാസർകോട്-5461, പത്തനംതിട്ട-4592, ഇടുക്കി-4080, വയനാട്-2891 എന്നിങ്ങനെയാണ് അപേക്ഷിച്ചവർ.