കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; തി​രു​വ​ഞ്ചൂ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

May 22, 2026
കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; തി​രു​വ​ഞ്ചൂ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി
speaker election kerala

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. ഭ​ര​ണ​പ​ക്ഷ നി​ര​യി​ൽ വ​ലി​യ അം​ഗ​ബ​ലം ഉ​ള്ള​തി​നാ​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത. എ​സി മൊ​യ്തി​നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി. ബി.​ബി. ഗോ​പ​കു​മാ​റാ​ണ് ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി.

ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് കേ​ര​ള നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് പു​തി​യ സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വോ​ട്ടെ​ടു​പ്പ് സ​ഭ​ക്കു​ള്ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ഇ​രി​പ്പി​ടം അ​നു​സ​രി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ആ​ദ്യം വോ​ട്ട് ചെ​യ്യു​ക മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​കും.

ഫ​ലം പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞാ​ല്‍ സ്പീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ചേ​ര്‍​ന്ന് ഇ​രി​പ്പ​ട​ത്തി​ലേ​ക്ക് ആ​ന​യി​ക്കും. 23 മു​ത​ൽ 28 വ​രെ സ​ഭ ചേ​രി​ല്ല. 29ന്‌ ​ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം. ജൂ​ൺ ഒ​ന്നി​നാ​ണ്‌ ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്‌. ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്‌ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന ഉ​പ​ക്ഷേ​പ​ത്തി​ന് മേ​ൽ ച​ർ​ച്ച ന​ട​ക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.