എല്ലക്കല്‍ - രാജാക്കാട് റോഡില്‍ ഹില്‍ ഹൈവേ - റോഡ് ഗതാഗതം നിരോധിച്ചു

Jun 28, 2024
എല്ലക്കല്‍ - രാജാക്കാട് റോഡില്‍ ഹില്‍ ഹൈവേ - റോഡ്  ഗതാഗതം നിരോധിച്ചു
രാജാക്കാട്: എല്ലക്കല്‍ - രാജാക്കാട് റോഡില്‍ ഹില്‍ ഹൈവേ - റോഡ് പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തി, കവര്‍ട്ട്, ഡ്രയിന്‍ എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികൾ നടക്കുകയാണ്. മഴ കാരണം റോഡിന്റെ പല ഭാഗത്തും മണ്ണിടിഞ്ഞു അപകടമുണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ തേക്കിന്‍കാനം മുതല്‍ വലിയമുല്ലക്കാനം വരെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു..
എല്ലക്കല്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തേക്കിന്‍കാനം ജോസ് ഗിരി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു വലിയമുല്ലക്കാനം ഭാഗത്തേക്ക് പോകേണ്ടതാണ്. രാജാക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വലിയമുല്ലക്കാനം-ജോസ്ഗിരി ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ എല്ലക്കല്‍ ഭാഗത്തേക്ക് പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.