എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ 1121 ഡയാലിസിസ് ടെക്നീഷ്യന്‍

അഭിമുഖം സെപ്റ്റംബര്‍ 4,5 തീയതികളില്‍ മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

Sep 4, 2024
എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ 1121 ഡയാലിസിസ് ടെക്നീഷ്യന്‍
hll-life-care-1121-dialysis-technician

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്.എല്‍.എല്‍. ലൈഫ് കെയറില്‍ ഡയാലിസിസ് ടെക്നീഷ്യന്‍മാരെ നിയമിക്കുന്നു. കരാറടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലാണ് നിയമനം. അഭിമുഖം സെപ്റ്റംബര്‍ 4,5 തീയതികളില്‍ മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.സീനിയര്‍ ഡയാലിസിസ് ടെക്നീഷ്യന്‍: ഒഴിവ്- 357. യോഗ്യത: മെഡിക്കല്‍ / റീനല്‍ ഡയാലിസിസില്‍ ഡിപ്ലോമ / ബിരുദവും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 37 കവിയരുത്. ശമ്പളം: 53,096 രൂപ ഡയാലിസിസ് ടെക്നീഷ്യന്‍: ഒഴിവ്- 282. യോഗ്യത: മെഡിക്കല്‍ ഡയാലിസിസ് ടെക്നോളജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മെഡിക്കല്‍ / റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമ / ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 37 കവിയരുത്. ശമ്പളം: 35,397 രൂപ.

ജൂനിയര്‍ ഡയാലിസിസ് ടെക്നീഷ്യന്‍: ഒഴിവ്- 264. യോഗ്യത: മെഡിക്കല്‍ ഡയാലിസിസ് ടെക്നോളജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മെഡിക്കല്‍ / റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമ / ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 37 കവിയരുത്. ശമ്പളം: 29,808 രൂപ.അസിസ്റ്റന്റ് ഡയാലിസിസ് ടെക്നീഷ്യന്‍: ഒഴിവ്- 218. യോഗ്യത: മെഡിക്കല്‍ ഡയാലിസിസ് ടെക്നോളജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ മെഡിക്കല്‍ / റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമ / ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 37 കവിയരുത്. ശമ്പളം: 24,219 രൂപ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.