മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്‌ഷോപ്പ്
ജൂണ്‍ 27 മുതല്‍ 29 വരെ കളമശ്ശേരി കീഡ്(KIED) ക്യാമ്പസിലാണ് പരിശീലനം.
എറണാകുളം : മാര്‍ക്കറ്റിംഗ് മേഖലയില്‍ കൂടുതല്‍ പ്രാവിണ്യം നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED), 3 ദിവസത്തെ 'മാര്‍ക്കറ്റ് മിസ്റ്ററി' വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 27 മുതല്‍ 29 വരെ കളമശ്ശേരി കീഡ്(KIED) ക്യാമ്പസിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. മാര്‍ക്കറ്റ് ഐഡന്റിഫിക്കേഷനും സ്‌കോപ്പിംഗും, മാര്‍ക്കറ്റ് സെഗ്മന്റേഷന്‍, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍, ലീഡ് പരിവര്‍ത്തന പ്രക്രിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും സോഷ്യല്‍മീഡിയ ഇടപെടലുകളും, എ ഐ പ്രാപ്തമാക്കിയ മാര്‍ക്കറ്റിംഗ് ടൂളുകളിലേക്കുള്ള ആമുഖം, ഇ-കൊമേഴ്‌സില്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ബോര്‍ഡിംഗ്, മാര്‍ക്കറ്റിംഗില്‍ ആശയ വിനിമയത്തിന്റെ പ്രാധാന്യം, ടീം ബില്‍ഡിംഗ് & മാനേജ്മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2950 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ്ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ് ഫീസ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി http://kied.info/training-calender/ ല്‍ ജൂണ്‍ 24ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890/0484 2550322/ 9188922800.