രാജ്യത്തെ 70 വയസ് കഴിഞ്ഞ മുഴുവൻ പൗരന്മാർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ; വമ്പൻ പ്രഖ്യാപനവുമായി രാഷ്‌ട്രപതി
ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി യുടെ ലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങൾക്ക് ലഭിക്കും
രാജ്യത്തെ എഴുപത് വയസ് കഴിഞ്ഞ എല്ലാ മുതിർന്ന പൗരന്മാർക്കും സൗജന്യ ആരോഗ്യ പരിരക്ഷ പ്രഖ്യാപനവുമായി രാഷ്‌ട്രപതി. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയാണ്ഇങ്ങിനെയൊരു പദ്ധതി പ്രഖ്യാപനം. പാർലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.
ലോകത്തെ ഏറ്റവും വലിയ പൊതുജന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് - പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന. ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി യുടെ ലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങൾക്ക് ലഭിക്കും