മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാം വാർഷികം
പാങ്ങോട്: മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ 250--ാമത് സ്ഥാപക ദിനം
2025 ഡിസംബർ 13-ന് തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിക്കുന്നു. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും, സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഏകദേശം 3000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചടങ്ങിൽ പുഷ്പചക്രം സമർപ്പിക്കൽ, സൈനിക സമ്മേളനം തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
1776 ഡിസംബർ 13-ന് ക്യാപ്റ്റൻ സി.എൽ.ഡബ്ല്യു. ഡേവിസ് തഞ്ചാവൂരിൽ 15-ാമത് കർണാടക ഇൻഫൻട്രി ബറ്റാലിയൻ രൂപീകരിച്ചു. 249 വർഷത്തെ ചരിത്രത്തിൽ ബറ്റാലിയൻ ഒമ്പത് പരിവർത്തനങ്ങൾക്ക് വിധേയമായി, 1953-ൽ മദ്രാസ് റെജിമെന്റിന്റെ രണ്ടാമത്തെ ബറ്റാലിയൻ എന്ന നിലവിലെ പദവി ഈ ബറ്റാലിയന് ലഭിച്ചു.
1952 സെപ്റ്റംബറിൽ, ജോധ്പൂരിലെ ലെഫ്റ്റനന്റ് കേണൽ മുള്ളെനക്സിന്റെ നേതൃത്വത്തിൽ, വരൾച്ച ബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കാൻ ബറ്റാലിയനെ ചുമതലപ്പെടുത്തി. വ്യാപകമായ തീവയ്പ്പും കൊള്ളയും കാരണം ട്രെയിൻ ഓടിക്കാൻ റെയിൽവേ അധികൃതർ വിസമ്മതിച്ചതിനാൽ, ബറ്റാലിയൻ ഹവിൽദാർ മേജർ ഒരു ബയണറ്റു ഉപയോഗിച്ച് കൊണ്ട് ഡ്രൈവറെ നിർബന്ധപൂർവം ഭക്ഷണവും സാധനങ്ങളും നിറച്ച ട്രെയിൻ ദുരിതബാധിത പ്രദേശത്തേക്ക് ഓടിച്ചു. ക്ഷാമബാധിത പ്രദേശങ്ങളിലേക്ക് ബറ്റാലിയൻ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചു, ഈ പ്രക്രിയയിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ ട്രെയിൻ നിർത്താൻ ശ്രമിച്ച എല്ലാവരെയും നേരിടേണ്ടി വന്നു.. രാജസ്ഥാൻ ഗവർണർ സവായ് മാൻ സിങ്ങിനോട് റെയിൽവേയും സർക്കാർ അധികൃതരും പരാതിപ്പെടുകയും യൂണിറ്റിനെ "ഗുണ്ടാസ്" എന്ന് പരാമർശിച്ചു. ബഹുമാനപ്പെട്ട ഗവർണർ യൂണിറ്റിന്റെ ശ്രമങ്ങളെയും കഴിവുകളെയും പ്രശംസിക്കുകയും "ഇത്തരം ഗുണ്ടാസ് ലഭിക്കാൻ ഞാനും ആഗ്രഹിക്കുന്നു" എന്ന് പറയുകയും, ആ വിളിപ്പേര് നൽകുകയും ചെയ്തു. അങ്ങനെ ഗുണ്ടാസ് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു.


