രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
തിരുവനന്തപുരം പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. രാഹുലിനെ അ റസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്ത വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.
ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. നിലവില്‍ ഒളിവില്‍ കഴിയുന്ന രാഹുലിന് രണ്ട് കേസുകളിലും ഇതോടെ അറസ്റ്റില്‍നിന്ന് പരിരരക്ഷ ലഭിച്ചു. രണ്ടാഴ്ചയോളമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ ഇതോടെ പുറത്തുവന്നേക്കും


