നിര്‍മലാസീതാരാമന്റെ പരാമര്‍ശം രേഖയില്‍നിന്ന് നീക്കണമെന്ന് പി. സന്തോഷ് കുമാര്‍
ന്യൂഡല്‍ഹി : കമ്യൂണിസ്റ്റുകാര്‍ ഭീരുക്കളാണെന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന രേഖകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. നേതാവ് പി. സന്തോഷ് കുമാര്‍ എം.പി. രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന് കത്ത് നല്‍കി.
രാഷട്രീയ വിയോജിപ്പുകള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളാക്കരുതെന്നും ഒരു വാദത്തിന് മറുപടിയായി രാഷ്ട്രീയാശയത്തെയൊന്നാകെ അടച്ചാേേക്ഷപിക്കരുതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍പോകേണ്ടിവന്ന കമ്യൂണിസ്റ്റുകാരുടെ ത്യാഗത്തെ ഓര്‍ക്കണം. കമ്യൂണിസ്റ്റുകാര്‍ ഭീരുക്കളെന്നതരത്തിലുള്ള അപമാനകരമായ പരാമര്‍ശങ്ങള്‍ ചരിത്രത്തെ റദ്ദുചെയ്യുന്നതാണെന്നും കേന്ദ്രമന്ത്രിയുടെ പദവിക്കു നിരക്കുതല്ലെന്നും സന്തോഷ് കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി


