മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി വിദ്യാഭ്യാസ-കായിക അവാർഡ്
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്(മത്സ്യ ബോർഡ്) മത്സ്യതൊഴിലാളി-അനുബന്ധ തൊഴിലാളികളുടെ മക്കൾക്കായി നടപ്പാക്കി വരുന്ന വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്. ടു/ വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയവർ, കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിജയം നേടുന്നവർ എന്നിവർക്കാണ് അവാർഡിന് അർഹതയുള്ളത്. എസ്.എസ്.എൽ.സി പരീക്ഷയിൽ 8A+, 9A+, 10A+ വാങ്ങിയ വിദ്യാർഥികൾക്കും പ്ലസ് ടു വി.എച്ച്.എസ്.ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവാർഡിനും വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലും ഉള്ള കായിക മത്സര ഇനങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കായിക പ്രോത്സാഹന അവാർഡിനും അപേക്ഷിക്കാം അപേക്ഷ , പരീക്ഷ പാസ് സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് , രക്ഷാകർത്താവിന്റെ ക്ഷേമനിധി ബോർഡ് പാസ് ബുക്കിന്റെ ഫോട്ടോ പതിച്ച പേജ്,. കുടുംബ വിവര പേജ് , വിഹിതമടവ് രേഖപ്പെടുത്തിയിട്ടുള്ള പേജ് എന്നിവയുടെ പകർപ്പ്, വിദ്യാർഥിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, രണ്ട് പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സഹിതം ജൂലൈ 15നകം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണമെന്ന് മേഖല എക്‌സിക്യൂട്ടീവ് അറിയിച്ചു.