ഈ അധ്യയനവർഷംമുതൽ പുതിയ സ്‌കൂൾ പാഠ്യപദ്ധതി
എസ്.എസ്.എൽ.സി.യടക്കം എല്ലാ ക്ലാസുകളിലെയും പരീക്ഷകളിൽ പരിഷ്കാരമാവും
തിരുവനന്തപുരം: ഈ അധ്യയനവർഷംമുതൽ പുതിയ സ്‌കൂൾ പാഠ്യപദ്ധതി നടപ്പാവുന്നതോടെ എസ്.എസ്.എൽ.സി.യടക്കം എല്ലാ ക്ലാസുകളിലെയും പരീക്ഷകളിൽ പരിഷ്കാരമാവും.ദേശീയസർവേകളിൽ പിന്തള്ളപ്പെട്ടതിനാൽ സ്‌കൂൾ വിദ്യാഭ്യാസത്തിലെ നിലവാരം വീണ്ടെടുക്കാനുള്ള ശ്രമമാണിതിനു പിന്നിൽ.എസ്.എസ്.എൽ.സി. എഴുത്തുപരീക്ഷയിൽ ഓരോവിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് വ്യവസ്ഥചെയ്യും. ഇതും നിരന്തരമൂല്യനിർണയത്തിലെ മാർക്കും ചേർന്നായിരിക്കും പരീക്ഷാഫലം.നിരന്തരമൂല്യനിർണയത്തിലും മാറ്റംവരും. പ്രോജക്ട്, സെമിനാർ, മറ്റു പഠനപ്രവർത്തനങ്ങൾ, യൂണിറ്റ് ടെസ്റ്റ് തുടങ്ങിയവയിലൂടെ വിലയിരുത്തൽ നിർബന്ധമാക്കും. ഇതിനായി സംസ്ഥാന-ജില്ലാതലങ്ങളിൽ നിരീക്ഷണസമിതി വരും. ഉപജില്ലാതലങ്ങളിലുള്ള പരിശോധനയും ഉണ്ടാവും.പ്രൈമറിതലംമുതൽ ഓരോ ഘട്ടത്തിലും കുട്ടിയുടെ അറിവും ശേഷിയും അളക്കും. അധ്യാപകരെയും സ്കൂളുകളെയും നിരീക്ഷിക്കുംമറ്റു പരീക്ഷാബോർഡുകളിലെ പരീക്ഷയും ചോദ്യങ്ങളും താരതമ്യപ്പെടുത്തി കേരളത്തിലെ ചോദ്യങ്ങളുടെ ഉള്ളടക്കവും രീതിയും മാറ്റും.എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷയിലും ചോദ്യാവലി പരിഷ്കരിക്കും.