നവീൻ ബാബുവിന്റെ് വീട്ടിലെത്തി സുരേഷ് ഗോപി
കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണം നടക്കുന്നുണ്ട്
പത്തനംതിട്ട: കൈക്കൂലി ആരോപണത്തില്‍ നംനൊന്ത് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ പത്തനംതിട്ടയിലെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ആശ്വാസമേകാനാണ് എത്തിയതെന്ന് സന്ദര്‍ശനത്തിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു.കഴിഞ്ഞ 25 വർഷത്തിനിടെ നൽകിയ പെട്രോൾ പമ്പുകളുടെ എന്‍.ഒ.സി പരിശോധിക്കണമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും അന്വേഷണം നടക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.