കെ.എസ്.ആർ.ടി.സി.യുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും പ്രീമിയം നിലവാരത്തിലുള്ളതുമായ യാത്രാനുഭവം ഒരുക്കുന്നതിനുമായി എക്സിക്യൂട്ടീവ് എ.സി. വോൾവോ ലക്ഷ്വറി ബസ് സർവീസ് തിരുവനന്തപുരം–എറണാകുളം റൂട്ടിൽ സർവീസ് ആരംഭിക്കുന്നു. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ആധുനിക സാങ്കേതികവിദ്യയും യാത്രാസൗകര്യങ്ങളും സമന്വയിപ്പിച്ച Volvo Business Class ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി നിരവധി പ്രത്യേക സൗകര്യങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്.
* 36 സീറ്റുകളുള്ള 2×2 Premium Reclining Seating – കൂടുതൽ വിശാലവും സുഖകരവുമായ യാത്രയ്ക്കായി റിക്ലൈനിംഗ് സംവിധാനമുള്ള സീറ്റുകൾ.
* Individual Entertainment System – ഓരോ സീറ്റിലും വ്യക്തിഗത എന്റർടെയ്ൻമെന്റ് സംവിധാനം.
* Pantry സൗകര്യം – Mini Refrigerator, Coffee Maker എന്നിവ ഉൾപ്പെടുന്ന പാൻട്രി സംവിധാനം.
* On-board Toilet – ദീർഘദൂര യാത്രകളിൽ കൂടുതൽ സൗകര്യത്തിനായി ബസിനുള്ളിൽ തന്നെ ടോയ്‌ലറ്റ് സൗകര്യം.
* USB Charging Slots – മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള USB ചാർജിംഗ് സൗകര്യം.
* Complimentary Wi-Fi – യാത്രയ്ക്കിടെ സൗജന്യ Wi-Fi സൗകര്യം.
പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ
പ്രീമിയം ബസ് സർവീസിന്റെ നിലവാരത്തിനനുസരിച്ചുള്ള മികച്ച സേവനം യാത്രക്കാർക്ക് ഉറപ്പാക്കുന്നതിനായി സർവീസിൽ നിയോഗിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
Driver-cum-Conductors-ന് Volvo Business Class ബസിന്റെ പ്രവർത്തനരീതി, വാഹനത്തിന്റെ പ്രത്യേക സവിശേഷതകൾ, വിവിധ സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ സംബന്ധിച്ച പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
അതോടൊപ്പം, Bus Hostesses-ന് Hospitality Management, Customer Service, Protocol, Passenger Handling, Emergency Services തുടങ്ങിയ മേഖലകളിലും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം നിന്നുള്ള സർവീസ് രാവിലെ 5.30ന് പുറപ്പെട്ട് കൊല്ലം (അയത്തിൽ), ആലപ്പുഴ (കൊമാടി), ഹൈക്കോർട്ട് വഴി രാവിലെ 9.45ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരികെ വൈകിട്ട് 5.30ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന സർവീസ് അതേ റൂട്ടിലൂടെ രാത്രി 9.45ന് തിരുവനന്തപുരത്ത് എത്തും.
സർവീസ് തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.
ആധുനിക യാത്രാസൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനവും സമന്വയിപ്പിച്ച് യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീമിയം യാത്രാനുഭവം നൽകുകയാണ് ഈ പുതിയ സർവീസിലൂടെ കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നത്.
ടിക്കറ്റുകൾ വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യുന്നതിനായി 9447071021 എന്ന നമ്പറിൽ 'Hai' അയക്കൂ..
കൂടാതെ
www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെ.എസ്.ആർ.ടി.സി. റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.