കോട്ടയം ജില്ലാ വാർത്തകൾ ,അറിയിപ്പുകൾ ,നിയമനങ്ങൾ .......
കോട്ടയം ജില്ല
ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്
കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ വ്യാഴാഴ്ച(ജനുവരി 30)രാവിലെ പത്തുമണി മുതൽ കളക്ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ കോട്ടയം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും. 9746515133 എന്ന വാട്ട്സ് ആപ്പ് നമ്പറിലൂടെയും അപേക്ഷകൾ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്- 8281345424.
(കെ.ഐ.ഒ.പി.ആർ 219/2025)
വർക്കർ/ഹെൽപ്പർ:അപേക്ഷ ക്ഷണിച്ചു
കോട്ടയം: വൈക്കം ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികളിലേക്കു ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 15 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വൈക്കം ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നമ്പർ: 04829-225150.
(കെ.ഐ.ഒ.പി.ആർ 220/2025)
കാലിത്തീറ്റ സബ്സിഡി പദ്ധതി, ഇൻഷുറൻസ്: അപേക്ഷ ക്ഷണിച്ചു
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത്, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക് എന്നിവയുടെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി, കറവപ്പശുക്കൾക്ക് ഇൻഷുറൻസ് ധനസഹായം എന്നീ പദ്ധതികൾക്കു പഞ്ചായത്തിന്റെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാഞ്ഞൂർ ക്ഷീരസംഘത്തിൽനിന്നു ലഭിക്കും. അപേക്ഷ ഫെബ്രുവരി അഞ്ചിനുള്ളിൽ സംഘങ്ങളിൽ നൽകണം. ക്ഷീരസംഘത്തിൽ പാൽ അളക്കാത്ത കർഷകർ അപേക്ഷയോടൊപ്പം വെറ്ററിനറി സർജന്റെ സാക്ഷ്യപത്രവും നൽകണം. കൂടുതൽ വിവരങ്ങൾക്ക് മാഞ്ഞൂർ ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടാം. ഫോൺ: 04829-243878.
(കെ.ഐ.ഒ.പി.ആർ 221/2025)
റാങ്ക് പട്ടിക റദ്ദായി
കോട്ടയം: ആരോഗ്യവകുപ്പിലെ ട്രീറ്റ്മെന്റ് ഓർഗനൈസർ (ഗ്രേഡ് 2) തസ്തികയിലേക്ക്(കാറ്റഗറി നമ്പർ 279/2018) നിലവിൽ വന്ന റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു. (കെ.ഐ.ഒ.പി.ആർ 222/2025)
റാങ്ക് പട്ടിക റദ്ദായി
കോട്ടയം: ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സ് (ഗ്രേഡ് 2) തസ്തികയിലേക്ക്(കാറ്റഗറി നമ്പർ 418/2019) നിലവിൽ വന്ന റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ 223/2025)