ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം

Gram Panchayat by-election result KOTTAYAM

Jul 31, 2024
ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം
BABITHA JOSEPH KCM

കോട്ടയം: കോട്ടയം ജില്ലയിൽ ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. വാകത്താനം, പനച്ചിക്കാട്, ചെമ്പ് ഗ്രാമപഞ്ചായത്തുകളിലുള്ള മൂന്ന് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വാകത്താനം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ  (പൊങ്ങന്താനം) നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം. സ്ഥാനാർഥി ബവിത ജോസഫ് വിജയിച്ചു. നേടിയ വോട്ടുകൾ: 368
കോൺഗ്രസ് സ്ഥാനാർഥി സജിനി മാത്യൂ 366 വോട്ടും ബി.ജെ.പി. സ്ഥാനാർഥി സുമ 48 വോട്ടും നേടി.
പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ (പൂവൻതുരുത്ത് ) നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മഞ്ജു രാജേഷ് 487 വോട്ട് നേടി ജയിച്ചു.
ബി.ജെ.പി. സ്ഥാനാർഥി അശ്വതി രാജേഷ് 358 വോട്ടും സി.പി.എഗ. സ്ഥാനാർഥി ജെസി ജെയിംസ് 286 വോട്ടും നേടി.
ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ (കാട്ടിക്കുന്ന് ) നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന്റെ നിഷ വിജു ജയിച്ചു. നേടിയ വോട്ടുകൾ: 473.
കോൺഗ്രസിന്റെ കവിത ഷാജി 347 വോട്ടും ബി.ജെ.പിയുടെ സിന്ധു മുരളി 42 വോട്ടും നേടി. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.