അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ച സംഭവത്തില്‍ പോലീസുകാരന് സസ്പെന്ഷന്
മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്.
കണ്ണൂര്‍: അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ച സംഭവത്തില്‍ പോലീസുകാരന് സസ്പെന്ഷന്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാളോടിച്ച കാറിടിച്ച് മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്.കഴിഞ്ഞദിവസം ഏച്ചൂരിലായിരുന്നു അപകടം. റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബീന സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തെളിവുകളടക്കം പുറത്തുവന്നതോടെയാണ് പോലീസുകാരനെതിരേ നടപടിയുണ്ടായത്.