ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒബിസി) ഉദ്യോഗാർഥികൾക്ക് കേന്ദ്ര, സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര / യോഗ്യത പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഐഇഎൽടിഎസ്, ടോഫൽ, ഒഇടി, എൻസിഎൽഇഎക്സ് എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകളുടെ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതി പ്രകാരം ഉദ്യോഗാർഥികൾ / വിദ്യാർഥികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇത് സംബന്ധിച്ച വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം.