ബഷീര്‍ സ്മാരകം ഏതാനും മാസത്തിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും
പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ സകലവിഭാഗങ്ങളുടെയും മനസ്സുകളില്‍ ജീവിക്കുന്ന കഥാകാരന്, അതാണ് വൈക്കം മുഹമ്മദ് ബഷീര്‍.
ബേപ്പൂര്‍: വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ജൂലായ് അഞ്ചിന് മുപ്പതുവര്‍ഷം. പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ സകലവിഭാഗങ്ങളുടെയും മനസ്സുകളില്‍ ജീവിക്കുന്ന കഥാകാരന്, അതാണ് വൈക്കം മുഹമ്മദ് ബഷീര്‍.വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയായ ബേപ്പൂര്‍ 'വൈലാല്‍' വീണ്ടുമൊരു സംഗമത്തിന് വേദിയാവും. ആരും ആരെയും ക്ഷണിക്കാതെ നാനാതുറകളില്‍നിന്നുള്ളവര്‍ ബഷീറിന്റെ അദൃശ്യസാന്നിധ്യം അനുഭവിക്കാന്‍ വെള്ളിയാഴ്ച രാവിലെ വൈലാലിലെത്തും.മുപ്പതാം വാര്‍ഷികച്ചടങ്ങിന്റെ പ്രത്യേകത, ആറ്റുനോറ്റിരുന്ന ബഷീര്‍ സ്മാരകമായ 'ആകാശമിഠായി' ഈ വര്‍ഷംതന്നെ സാര്‍ഥകമാകുന്നു എന്നതാണ്. ബി.സി. റോഡില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന 'ബഷീര്‍ സ്മാരകം' എന്ന സ്വപ്നം പൂവണിയാന്‍ കാരണം സ്ഥലം എം.എല്‍.എ.കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിരന്തരമായ ഇടപെടലാണ്. ബഷീറിന്റെ 28-ാം ചരമവാര്‍ഷികത്തിലും 29-ാം വാര്‍ഷികത്തിലും മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച ബഷീര്‍ സ്മാരകം ഏതാനും മാസത്തിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും.