ഗോപൻ സ്വാമിയുടെ മൃതദേഹം സമാധിയിൽ നിന്ന് പുറത്തെടുത്തു; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി

മൃതദേഹം അഴുകിയ നിലയിലാണ്.

Jan 16, 2025
ഗോപൻ സ്വാമിയുടെ മൃതദേഹം സമാധിയിൽ നിന്ന് പുറത്തെടുത്തു; ഇൻക്വസ്റ്റ്  നടപടികൾ  പൂർത്തിയായി
gopan swamy

തിരുവനന്തപുരം: പിതാവിനെ മക്കൾ സമാധി ഇരുത്തിയ കല്ലറ തുറന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു. കല്ലറയ്ക്കുള്ളിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും സുഗന്ധദ്രവ്യങ്ങളുമുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം അഴുകിയ നിലയിലാണ്. സർജൻ അടക്കം സ്ഥലത്തുണ്ട്.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം സബ് കളക്ടർ ഒ വി ആൽഫ്രഡിന്റെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്. രാവിലെ തന്നെ പൊലീസ് നടപടികൾ ആരംഭിച്ചിരുന്നു. കല്ലറയിലേക്കുള്ള വഴികൾ അടച്ചു. 200 മീറ്റർ പരിധിയിൽ ആളുകളെ പൂർണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി. ഫോറൻസിക് വിദഗ്ധർ ഉൾപ്പടെ സ്ഥലത്തുണ്ട്.

കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഇന്നലെ ഹൈക്കോടതി നിരസിച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നീക്കം. ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും. തുടർന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കൾ സമാധിയിരുത്തിയത്. ഇന്ന് എട്ടുദിവസമായി. ഇന്നലെ രാത്രി തന്നെ നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തിരുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.