സ്വർണവില വീണ്ടും 58,000 കടന്നു; പവന് ഇന്ന് കൂടിയത് 640 രൂപ
ഗ്രാമിന് 80 രൂപ ഉയർന്ന് 7285 രൂപയിലാണ് ഇന്ന് വ്യാപാരം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. പവന് 640 രൂപ കൂടി വില വീണ്ടും 58,000 കടന്നു. 58,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 80 രൂപ ഉയർന്ന് 7285 രൂപയിലാണ് ഇന്ന് വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,695.15 ഡോളറാണ് വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപ വർധിച്ചു. ഇന്നലെ 600 രൂപ കൂടിയിരുന്നു.