സ്വര്‍ണവില വീണ്ടും 57,000 കടന്നു
ഒരു പവൻ സ്വർണത്തിന് 57,200 രൂപയിലും ഗ്രാമിന് 7,150 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടർച്ചയായ മൂന്നാംദിനവും കുതിക്കുന്നു. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,200 രൂപയിലും ഗ്രാമിന് 7,150 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച പവന് 80 രൂപയും വ്യാഴാഴ്ച 200 രൂപയും വർധിച്ചിരുന്നു. ഒന്‍പത് ദിവസത്തിനിടെ പവന് രണ്ടായിരത്തോളം രൂപ കുറഞ്ഞ ശേഷമാണ് ഒരാഴ്ചയ്ക്കിടെ 900 രൂപയോളം ഉയർന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.