ഫുൾടൈം സ്വീപ്പർ നിയമനം
ധർമ്മടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫുൾടൈം സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ തസ്തികയിൽ എച്ച് എം സി മുഖേന താൽക്കാലികനിയമനം നടത്തുന്നു. ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ച സപ്‌തംബർ 7 ന് 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ധർമ്മടം പി എച്ച് സിയിൽ നടക്കും. അടിസ്ഥാന യോഗ്യത 7ാം തരം . ഉദ്യോഗാർഥികൾ ശാരീരിക ക്ഷമതയുള്ളവരാവണം. ധർമ്മടം പഞ്ചായത്തിൽ ഉൾപ്പെട്ടവരും ധർമ്മടം പിഎച്ച്സി പരിസരം 5 കി.മി പരിധിയിലെ സ്ഥിരതാമസക്കാരും ആവണം.. കുറഞ്ഞത് 3 വർഷം സർക്കാർ ആശുപത്രികളിലോ പിഎച്ച്സി കളിലോ ജോലി ചെയ്തവർക്ക് മുൻഗണന. ഫോൺ:0490 2316211. ഇ മെയിൽ:[email protected]


