അക്ഷയ കേന്ദ്രങ്ങൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന ബിൽ കൊണ്ടുവരണം :ഫെയ്‌സ് മലപ്പുറം ജില്ലാ സമ്മേളനം

സംരഭകരുടെ കുടുംബ സുരക്ഷ പദ്ധതി ഫേസ്കെയർ

Aug 31, 2024
അക്ഷയ   കേന്ദ്രങ്ങൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന ബിൽ കൊണ്ടുവരണം :ഫെയ്‌സ് മലപ്പുറം ജില്ലാ സമ്മേളനം
മലപ്പുറം :അക്ഷയ   കേന്ദ്രങ്ങൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന ബിൽ കൊണ്ടുവരണമെന്ന്  :ഫെയ്‌സ് മലപ്പുറം ജില്ലാ സമ്മേളനം  ആവശ്യപ്പെട്ടു .   കേരളത്തിലെ ചില സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചുകൊണ്ട് ഓൺലൈൻ സേവന കേന്ദ്ര ലോബിയും ഉദ്യോഗസ്ഥരും ജനങ്ങളെ അവരുടെ ഓൺലൈൻ രേഖകൾ ദുരുപയോഗം ചെയ്യുന്നതിന് കൂട്ടുനിൽക്കുന്നുണ്ടന്ന്    ഫെയ്സ് മലപ്പുറം ജില്ലാ സമ്മേളനം ആരോപിച്ചു ..
 ഇതിനെതിരെ വില്ലേജ് അടിസ്ഥാനത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അക്ഷയ കേന്ദ്രങ്ങളും വ്യാജകേന്ദ്രങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ തെളിവ് സഹിതം വിവരിച്ചുകൊടുക്കുന്ന *നമ്മുടെ സർക്കാർ നമ്മുടെ അക്ഷയ"    വലിയ ക്യാമ്പയിന് തുടക്കം കുറിക്കാൻ സമ്മേളനം   യോഗം തീരുമാനിച്ചു അക്ഷയ സ്ഥാപനം എങ്ങനെ മാനേജ് ചെയാം എന്ന വിഷയത്തിൽ സുദീപ് പിഷാരടിയുടെ ട്രെയിനിങ്ങും, csc എന്തല്ലാം സേവനങ്ങൾ എന്ന വിഷയത്തിൽ നിഷാന്ത് ഇടുക്കിയും പരിശീലനം നൽകി കൂടാതെ വരുംകാലങ്ങളിൽ AI ടൂളുകൾക്ക് അക്ഷയായിലൂടെ എങ്ങനെ അധിക വരുമാനം ഉണ്ടാക്കാൻ എന്നവിഷയത്തിൽ യൂസുഫ് മാസ്റ്റർ ക്ലാസ്എടുത്തു, സംരഭകരുടെ കുടുംബ സുരക്ഷ പദ്ധതി ഫേസ്കെയർ ഷൌക്കത്ത് കാളികാവ് വിശദീകരിച്ചു. വെബ്കാസ്റ്റിംഗ് ബ്ലോക്ക്‌ പാർലമെന്റ് കോർഡിനേറ്റർ മാരെ വേദയിൽ മെമെന്റോ നൽകി ആദരിച്ചു അറുപതു വയസ്സ് കഴിഞ്ഞ സംരഭകരെ ആദരിച്ചു,  അക്ഷയ ജില്ലാ സംസ്ഥാന ഓഫീസിൽ പ്രവർത്തിക്കുന്നവർ സംരഭക്കരേ സാഹയിക്കാൻ ഉള്ളതാണന്നും അല്ലാതെ സംരഭം തകർക്കാനുള്ളതല്ല എന്നും യോഗം ഓർമിപ്പിച്ചു ഇതിനെതിരെ സംരഭകര് ഓർമിച്ചു നിൽക്കൽ  ആവശ്യമാണ് എന്ന് സമ്മേളനം വിലയിരുത്തി . മലപ്പുറം വ്യാപാര ഭവനിൽ ഹാളിൽ നടന്ന ഫോറം ഓഫ്  അക്ഷയ സെൻറർ എന്റർപ്രണേഴ്സ് യോഗം MLA ഉബൈദുള്ള  ഉദ്ഘാടനം നിർവഹിച്ചു. മുഖ്യ പ്രഭാഷണം എ പി സദാനന്ദൻ നടത്തി, ജില്ലാ പ്രസിഡണ്ട് മെഹർഷ കളരികൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ  ജില്ലാ ജനറൽ സെക്രട്ടറി ജയസൂദാ,സജ്‌ന ആലുങ്കൽ, ഷൌക്കത്ത് കാളികാവ്, വാസുദേവൻ, നിഷാന്ത്, സുദീപ് പിഷാരടി, വിജലക്ഷ്മി, മുംതാസ് തുടങ്ങിയവർ സംസാരിച്ചു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.