സി.എച്ച്.സിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ് ഒഴിവ്
ഡോക്ടർ തസ്തികയിൽ പ്രതിമാസം 50,000 രൂപയും സ്റ്റാഫ് നഴ്സ് തസ്തികയിൽ പ്രതിദിനം 400 രൂപയുമാണ് വേതനം.
തിരുവനന്തപുരം : വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ് താത്കാലിക തസ്തികയിലെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഡോക്ടർ തസ്തികയിൽ പ്രതിമാസം 50,000 രൂപയും സ്റ്റാഫ് നഴ്സ് തസ്തികയിൽ പ്രതിദിനം 400 രൂപയുമാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 12ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ്ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഡോക്ടർ തസ്തികയിൽ അന്നേദിവസം രാവിലെ 10.30നും സ്റ്റാഫ് നഴ്സ് തസ്തികയിൽ രാവിലെ 11നുമാണ് അഭിമുഖം. മുൻപരിചയം അഭികാമ്യം.