ഡിആർഡിഒ ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) 2026 ജൂൺ 15 ന് ഒഡീഷ തീരത്തെ ഡോ. എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ (എൽആർഎസിഎം) വിജയകരമായി പരീക്ഷണം നടത്തി.
ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ച വിവിധ ട്രാക്കിംഗ് ഉപകരണങ്ങൾ പകർത്തിയ ഡാറ്റ അനുസരിച്ച് എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂർണ്ണമായും നിറവേറ്റി.
വിവിധ ഡിആർഡിഒ ലബോറട്ടറികളും ഇന്ത്യൻ വ്യവസായ പങ്കാളികളും വികസിപ്പിച്ചെടുത്ത ഉപ സംവിധാനങ്ങളു മുള്ള, തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് എൽആർഎൽസിഎം. ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് നോഡൽ ലബോറട്ടറി. ഡിആർഡിഒയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യൻ നാവികസേനയിലെയും ഇന്ത്യൻ വ്യോമസേനയിലെയും ഉപയോക്തൃ പ്രതിനിധികളും വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.
എൽആർഎൽസിഎമ്മിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒ ടീമിനെയും വ്യവസായ പങ്കാളികളെയും പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. വിക്ഷേപണ വേളയിൽ പ്രതിരോധ സെക്രട്ടറിയും ആർ ആൻഡ് ഡി സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ശ്രീ രാജേഷ് കുമാർ സിംഗ് പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. വിജയകരമായ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ ടീം അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.


