ശിൽപശാല സംഘടിപ്പിച്ചു
“സുസ്ഥിര ഗതാഗതത്തിനു വേണ്ടി പരിസ്ഥിതി- ഊർജ്ജ മേഖലകൾ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
തിരുവനന്തപുരം : കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ, ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും (NATPAC) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും (KSCSTE) പരിസ്ഥിതി വിവരണ അവബോധ കേന്ദ്രവും (EIACP) ചേർന്ന് “സുസ്ഥിര ഗതാഗതത്തിനു വേണ്ടി പരിസ്ഥിതി- ഊർജ്ജ മേഖലകൾ നേരിടുന്ന വെല്ലുവിളികൾ” (Energy and Environmental Challenges for Sustainable Transportation) എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. നാറ്റ്പാക് ആക്കുളം ഓഫീസിൽ നടന്ന ശിൽപശാല കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ് ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനത്തിൽ KSCSTE സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റും EIACP ഹബ് കേരളയുടെ കോർഡിനേറ്ററുമായ ഡോ.പി.ഹരിനാരായണൻ, ശിൽപശാലയുടെ സംക്ഷിപതരൂപം അവതരിപ്പിച്ചു. നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.