നിയമസഭ കൗണ്‍സിലുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 12ന്
അഞ്ച് ഒഴുവുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
ന്യൂഡല്‍ഹി: നാല് സംസ്ഥാന നിയമസഭ കൗണ്‍സിലുകളിലുള്ള ഒഴുവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ജൂലൈ 12ന്. അഞ്ച് ഒഴുവുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.കര്‍ണാടക,ഉത്തര്‍പ്രദേശ്,ബിഹാര്‍,ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രി ജഗദിഷ് ഷെട്ടാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഒഴുവ് വന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ഷെട്ടാര്‍ ബിജെപിയിലെക്ക് തന്നെ മടങ്ങിപോയിരുന്നു. ഇത്തവണ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു.ഉത്തര്‍പ്രദേശില്‍ എസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യ എംഎല്‍സി അംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. സ്വമി പ്രസാദ് പിന്നീട് എസ്പിയില് നിന്നും രാജിവച്ചിരുന്നു.ബിഹാറില്‍ ഒഴുവുള്ള ഒരു സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ്. ആന്ധ്രയില്‍ രണ്ട് ഒഴുവുകളാണുള്ളത്.