വയനാടിന് പിന്തുണയുമായി ബി എസ് എൻ എൽ - മൂന്ന് നാൾ സൗജന്യ സേവനം

വയനാടിന് പിന്തുണയുമായി ബി എസ് എൻ എൽ - മൂന്ന് നാൾ സൗജന്യ സേവനം

Aug 2, 2024
വയനാടിന് പിന്തുണയുമായി ബി എസ് എൻ എൽ - മൂന്ന് നാൾ സൗജന്യ സേവനം
BSNL
തിരുവനന്തപുരം : 2024 ഓഗസ്റ്റ് 02
വയനാട്ടിലെ രക്ഷാദൗത്യത്തിന് പിന്തുണ നൽകുന്നതിൻ്റെയും ദുരിതബാധിതരായ പൗരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൻ്റെയും ഭാഗമായി,  ബി എസ് എൻ എൽ വയനാട് ജില്ലയിലെയും നിലമ്പൂർ താലൂക്കിലെയും എല്ലാ ഉപഭോക്താക്കൾക്കും  മൂന്ന് ദിവസത്തേക്ക് സൗജന്യ അൺലിമിറ്റഡ് കോളും  ഡാറ്റാ ഉപയോഗ സൗകര്യവും ഏർപ്പെടുത്തി. പ്രതിദിനം 100 സൗജന്യ എസ്എം എസ് സൗകര്യവും ഉപയോ​ക്താക്കൾക്ക് ലഭിക്കും. ചൂരൽമല, മുണ്ടക്കൈ വില്ലേജുകളിലെ ദുരിതബാധിതരായ എല്ലാവർക്കും സൗജന്യ മൊബൈൽ കണക്ഷനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.
ചൂരൽമലയിലെ ഏക മൊബൈൽ ടവർ ബിഎസ്എൻഎല്ലിൻ്റേതാണ്. ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ 4G ആക്കി മാറ്റിയിട്ടുണ്ട്.  4G സ്പെക്ട്രത്തിനൊപ്പം 700 MHz ഫ്രീക്വൻസി തരംഗങ്ങളും ഇവിടെ ലഭ്യമാക്കിയതായി ബിഎസ് എൻ എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ സാജു ജോർജ് അറിയിച്ചു.  ആരോഗ്യ വകുപ്പിന് പ്രത്യേക ടോൾ ഫ്രീ നമ്പറുകളും ജില്ലാ ഭരണകൂട ആസ്ഥാനത്തേക്കും  ദുരിതാശ്വാസ കോർഡിനേറ്റർമാർക്കും അതിവേഗ ഇൻ്റർനെറ്റ് കണക്ഷനുകളും മൊബൈൽ സേവനവും ബി എസ് എൻ എൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.