ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം
Impichibawa Housing Rehabilitation Scheme: Apply till 20th August
കോട്ടയം: ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കു വീടിന്റെ അറ്റകുറ്റപ്പണിക്കു ധനസഹായം നൽകുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതിയിലേക്ക് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ,സിക്ക്, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട അർഹരായവർക്ക് ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. തിരിച്ചടയ്‌ക്കേണ്ടാത്ത 50,000 രൂപയാണ് ധനസഹായം. അപേക്ഷകയുടെ/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ വിസ്തീർണ്ണം 1200 ചതുരശ്രയടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബം, അപേക്ഷകയോ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകർ എന്നിവർക്ക് മുൻഗണന. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽനിന്നോ സമാന ഏജൻസികളിൽനിന്നോ 10 വർഷത്തിനുള്ളിൽ ഭവനനിർമാണത്തിന് സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ട. അപേക്ഷ ഫോം www.minoritywelfare.kerala.