കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

The Prime Minister will inaugurate the 32nd International Conference of Agricultural Economists on August 3

Aug 2, 2024
കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
PRIME MINISTER
സമ്മേളനത്തിന്റെ പ്രമേയം : സുസ്ഥിര കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം
 
ഡിജിറ്റൽ കൃഷിയിലെ പുരോഗതിയും സുസ്ഥിര കാർഷിക ഭക്ഷ്യ സംവിധാനങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ കാർഷിക പുരോഗതി പ്രദർശിപ്പിക്കും
 
75 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും
ന്യൂഡല്‍ഹി : 2024 ആഗസ്റ്റ്  2
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 3-ന് രാവിലെ 9.30-ന് ന്യൂഡൽഹിയിലെ ദേശീയ കാർഷിക ശാസ്ത്ര കേന്ദ്രം (NASC) സമുച്ചയത്തിൽ കാർഷികസാമ്പത്തിക വിദഗ്ധരുടെ 32-ാമത്  (ICAE) അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യും.  ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
കാർഷിക സാമ്പത്തിക വിദഗ്ധരുടെ അന്താരാഷ്ട്ര അസോസിയേഷൻ സംഘടിപ്പിക്കുന്ന ത്രിവത്സര സമ്മേളനം 2024 ഓഗസ്റ്റ് 02 മുതൽ 07 വരെ നടക്കും. 65 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ഐസിഎഇ നടക്കുന്നത്.
"സുസ്ഥിര കാർഷിക ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം" എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ വിഷയം. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിഭവങ്ങളുടെ തകർച്ച, വർദ്ധിച്ചുവരുന്ന ഉൽപ്പാദനച്ചെലവ്, സംഘർഷങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുസ്ഥിരമായ കൃഷിയുടെ അനിവാര്യമായ ആവശ്യകതയെ നേരിടാൻ ഇത് ലക്ഷ്യമിടുന്നു. ആഗോള കാർഷിക വെല്ലുവിളികളോടുള്ള ഇന്ത്യയുടെ സജീവമായ സമീപനത്തെ സമ്മേളനം ഉയർത്തിക്കാട്ടുകയും കാർഷിക ഗവേഷണത്തിലും നയത്തിലും രാജ്യത്തിന്റെ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും.
യുവ ഗവേഷകർക്കും പ്രമുഖ പ്രൊഫഷണലുകൾക്കും അവരുടെ പ്രവർത്തനവും ശൃംഖലയും ആഗോളതലത്തിലെ തുല്യശക്തികളുമായി അവതരിപ്പിക്കുന്നതിനുള്ള വേദിയായി ICAE 2024 വർത്തിക്കും. ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, ദേശീയ-ആഗോള തലങ്ങളിൽ നയരൂപീകരണത്തെ സ്വാധീനിക്കുക, ഡിജിറ്റൽ കൃഷി, സുസ്ഥിര കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിലെ പുരോഗതി എന്നിവയുൾപ്പെടെ ഇന്ത്യയുടെ കാർഷിക പുരോഗതി പ്രദർശിപ്പിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്. 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.