ദില്ലിയില്‍ നാളെ വോട്ടെണ്ണല്‍
രാജ്യതലസ്ഥാനത്ത് നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍
![ദില്ലിയില്‍ നാളെ വോട്ടെണ്ണല്‍](https://akshayanewskerala.in/uploads/images/202502/image_870x_67a2e5040788f.jpg)
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
പോലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളുടെ നേതൃത്വത്തില്‍ മുഴുവൻ സമയ സി സി ടി വി നിരീക്ഷണവും തുടരുകയാണ്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരും സജ്ജരാണ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ദില്ലി ചീഫ് ഇലക്ടറല്‍ ഓഫീസർ അറിയിച്ചു.
എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ബി ജെ പിക്ക് വിജയം പ്രവചിച്ചതോടെ എ എ പി ക്യാമ്ബ് വലിയ ആശങ്കയിലാണ്. എക്സിറ്റ് പോളുകള്‍ ബി ജെ പിയുടെ നാടകമെന്നാണ് എ എ പി പ്രതികരിച്ചത്.