ബാങ്ക് ജീവനക്കാർ മാർച്ച്​ 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും

തുടർച്ചയായി നാല്​ ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.

Feb 7, 2025
ബാങ്ക് ജീവനക്കാർ  മാർച്ച്​ 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും
bank-employees-will-go-on-nationwide-strike-on-march-24-and-25

തൃശൂർ: രാജ്യത്തെ ബാങ്ക്​ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത വേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂനിയൻസ്​ (യു.എഫ്​.ബി.യു) മാർച്ച്​ 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ നടത്തുന്ന ദ്വിദിന പണിമുടക്ക്​ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആയതിനാൽ തൊട്ടു മുമ്പുള്ള രണ്ട്​ ദിവസം; നാലാം ശനിയും ഞായറാഴ്ച ചേർത്ത്​ തുടർച്ചയായി നാല്​ ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.എല്ലാ തസ്തികയിലും ആവശ്യത്തിന്​ നിയമനവും താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും, ആഴ്ചയിൽ അഞ്ച്​ പ്രവൃത്തി ദിനം നടപ്പാക്കുക, ജോലി സുരക്ഷിതത്വത്തിന്​ ഭീഷണിയും ഉഭയകക്ഷി ധാരണക്ക്​ വിരുദ്ധവുമായ ‘പെർഫോമൻസ്​ ലിങ്ക്​ഡ്​ ഇൻസെന്‍റീവ്​’ കേന്ദ്ര ധനമന്ത്രാലയം പിൻവലിക്കുക, ​ഓഫീസർമാർക്കും ജീവനക്കാർക്കും ആക്രമണങ്ങളിൽനിന്ന്​ സുരക്ഷിതത്വം ഉറപ്പാക്കുക, പൊതുമേഖല ബാങ്ക്​ ഡയറക്ടർ ബോർഡുകളിൽ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒഴിവ്​ നികത്തുക, ഐ.ഡി.ബി.ഐ ബാങ്കിൽ 51 ശതമാനം ഓഹരി കേ​ന്ദ്ര സർക്കാർ നിലനിർത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പണിമുടക്കുന്നത്​.സ്ഥിരം ജോലികളുടെ പുറംകരാർവത്​കരണം, ബാങ്കിങ്​ വ്യവസായത്തിലെ അന്യായമായ തൊഴിൽ രീതികൾ, ഓഫീസർമാരുടെയും ജീവനക്കാരുടെയും സേവന വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഇടപെടൽ എന്നിവക്ക്​ എതിരെ കൂടിയാണ്​ പണിമുടക്ക്​.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.