സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം
ജൂണ്‍ 27 ന് രാവിലെ 10.30 ന് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും
മലപ്പുറം : പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിൽ നിലമ്പൂർ വെളിയന്തോടിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഒമ്പത് പ്രീമെട്രിക് ഹോസ്‌റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിമായി സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു. 2025 മാര്‍ച്ച് വരെയുള്ള കരാര്‍ നിയമനമാണ്. നാലു ഒഴിവുകളാണുള്ളത് (രണ്ട് സ്ത്രീ, രണ്ട് പുരുഷന്‍). എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവർ ആയിരിക്കണം) ആണ് യോഗ്യത. കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിങിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് മുൻപരിചയം ഉളളവർക്കും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായം 2024 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. പ്രതിമാസം 18000 രൂപയ ഹോണറേറിയവും 2000 രൂപ യാത്രാപ്പടിയും ലഭിക്കും. ജൂണ്‍ 27 ന് രാവിലെ 10.30 ന് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 220315.