അങ്കണവാടി ഹെല്‍പ്പര്‍: എന്‍.സി.എ. നിയമനം

പഞ്ചായത്തില്‍ സ്ഥിര താമസമുള്ള മുസ്ലീം, ധീവര, ലാറ്റിന്‍കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍: എന്‍.സി.എ. നിയമനം
anganwadi-helper-n-c-a-appointment

ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുള്ള എന്‍.സി.എ. ഒഴിവുകളില്‍ നിയമനം നടത്തുന്നു. ഇതിനായി പഞ്ചായത്തില്‍ സ്ഥിര താമസമുള്ള മുസ്ലീം, ധീവര, ലാറ്റിന്‍കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 18 നും 46 നുമിടയില്‍ പ്രായമുള്ളവരും പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. അപേക്ഷ ജൂണ്‍ 25-ന് വൈകീട്ട് അഞ്ചിനകം മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം. മുസ്ലീം, ധീവര, ലാറ്റിന്‍കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ സംവരണ വിഭാഗത്തിന് മാത്രം തയ്യാറാക്കുന്ന സെലക്ഷന്‍ ലിസ്റ്റുകള്‍ 2024 മാര്‍ച്ച് ആറിന് ചെട്ടിക്കുളങ്ങര പഞ്ചായത്തില്‍ നിലവില്‍ വന്ന ഹെല്‍പ്പര്‍ സെലക്ഷന്‍ ലിസ്റ്റിന്റെ കാലയളവില്‍ ഈ വിഭാഗക്കാര്‍ക്കായി നീക്കി വച്ചിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതുവരെ മാത്രം പ്രാബല്യത്തില്‍ ഉണ്ടായിരിക്കുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.