വടംവലി, പോസ്റ്റര്‍ രചന മത്സരം
ജൂണ്‍ 23-ന് പകല്‍ മൂന്നിനകം പേര് വിവരങ്ങള്‍ മെയില്‍ ചെയ്യണം
![വടംവലി, പോസ്റ്റര്‍ രചന മത്സരം](https://akshayanewskerala.in/uploads/images/202406/image_870x_6673f25e4750e.jpg)
ആലപ്പുഴ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ല സാമൂഹ്യ നീതി ഓഫീസ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ജൂണ്‍ 25-ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സൗഹൃദ വടംവലി മത്സരവും 26 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 17 നും 21നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി ലഹരി രഹിത ജീവിതം, നിത്യ ഹരിത ജീവിതം എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചന മത്സരവും നടത്തുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ 23-ന് പകല്‍ മൂന്നിനകം പേര് വിവരങ്ങള്‍ dswoalpy@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. വടംവലി മത്സരത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നാല് ടീമുകള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം. ഒരു കോളജില്‍ നിന്ന് ഒരു ടീമിനു മാത്രമെ പങ്കെടുക്കുവാന്‍ കഴിയുകയുള്ളു. ഫോണ്‍ 0477 2253870.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)