വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ ബസ് കയറിയിറങ്ങി മരണപ്പെട്ടു

നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു

Oct 20, 2024
വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ ബസ് കയറിയിറങ്ങി  മരണപ്പെട്ടു
NANDHU


കാഞ്ഞിരപ്പള്ളി :വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി ദാരുണമായി മരണപെട്ടു . പരുന്തുംമല പെട്രോൾ പമ്പിന് സമീപത്തു വച്ചാണ് അപകടം നടന്നത് . നന്ദു പ്രകാശ് (19 ) ആണ് അപകടത്തിൽ മരണപ്പെട്ടത് . ടെമ്പോ ട്രാവലറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത് . വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം , വാടകയ്ക്ക് താമസിക്കുന്ന ആനക്കല്ല് മൂന്നാം മൈൽ മരംകൊള്ളിയിൽ പ്രകാശിന്റെ മകനാണ് മരണപ്പെട്ട നന്ദു പ്രകാശ് .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.