കോഴിക്കോട് സ്കൂളിലേക്ക് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർഥിനികൾക്ക് പരിക്ക്
മാവൂരിൽ സ്കൂളിലേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്ന് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്കേറ്റു

കോഴിക്കോട് : മാവൂരിൽ സ്കൂളിലേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്ന് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്കേറ്റു.മാവൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. വിദ്യാർഥിനികളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.