തൃശൂർ കേരളവർമ കോളേജ് മുൻ പ്രിൻസിപ്പാ ൾ പി എസ് നാരായണൻ അന്തരിച്ചു
തൃശൂർ കേരളവർമ്മ കോളേജിലെ റിട്ടയേഡ് പ്രിൻസിപ്പാളും ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ നിര പ്രവർത്തകനുമായിരുന്നു
തിരുവനന്തപുരം: മൂക്കുതല പന്താവൂർ മനക്കൽ പി എസ് നാരായണൻ (78) അന്തരിച്ചു. പുലർച്ചെ തിരുവനന്തപുരത്തെ മകന്റെ വസതിയിലായിരുന്നു അന്ത്യം. തൃശൂർ കേരളവർമ്മ കോളേജിലെ റിട്ടയേഡ് പ്രിൻസിപ്പാളാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ നിര പ്രവർത്തകനായിരുന്നു.
ഭാര്യ: നളിനി. മക്കൾ: രജ്ഞിത്ത് (ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്സ് തിരുവനന്തപുരം), സജിത്ത് (ഒട്ടേര ഹോട്ടൽ ബാംഗ്ലൂർ). മരുമക്കൾ: നവനീത് (ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ്), പ്രിയ. ഉച്ച രണ്ടു മണിയോടെ മൃതദേഹം തിരുവനന്തപുരത്തുനിന്ന് കുന്നംകുളം കാണിപ്പയ്യൂരുള്ള സഹോദരൻ്റെ വീട്ടിലേക്ക് കൊണ്ടുവരും. 23ന് ഉച്ച രണ്ടു മണി വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് മൂന്നു മണിയോടെ ചങ്ങരംകുളം മൂക്കുതലയിലെ തറവാട്ടുവളപ്പിൽ സംസ്കാരം നടത്തും.